പുതുക്കാട്: കഴിഞ്ഞ കാലവർഷങ്ങളിലെ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന വർഷങ്ങളിലെല്ലാം ആമ്പല്ലൂർ മേഖല പ്രളയത്തിൽ മുങ്ങാറുണ്ട്. ആമ്പല്ലൂർ-വരന്തരപ്പിള്ളി റോഡിൽ ആമ്പല്ലൂർ കമ്യൂണിറ്റി ഹാൾ പരിസരത്ത് റോഡ് കവിഞ്ഞ് വെള്ളം ഒഴുകും. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറും. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുക്കര, നെന്മണിക്കര, കോനിക്കര, അളഗപ്പനഗർ പഞ്ചായത്തിലെ ആമ്പല്ലൂർ വടക്കുംമുറി, എരിപ്പോട്, തുടങ്ങിയ സ്ഥലങ്ങളിലും തൃക്കൂർ പഞ്ചായത്തിലെ കല്ലൂർപാടംവഴി,പുതുക്കാട് പഞ്ചായത്തിലെ കേളിപ്പാടം എന്നിവിടങ്ങളിൽ സ്ഥിരമായി വെള്ളം കയറും. ഈ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളും തുറക്കും. ഡാമുകൾ തുറക്കാത്ത 2019 ലും ഇവിടങ്ങളിൽ വെള്ളം കയറിയിരുന്നു. അതുകൊണ്ട്തന്നെ പ്രളയത്തിന് കാരണം ഡാം തുറക്കുന്നതുമാത്രമല്ലെന്ന് വ്യക്തമാണ്. ഇക്കാര്യങ്ങൾ അംഗീകരിക്കാൻ പൊതു പ്രവർത്തകരും അധികാരികളും തയ്യാറായി പരിഹാരം കണ്ടെത്തിയല്ലെങ്കിൽ വരും വർഷങ്ങളിലെ അവസ്ഥ ഇതിലും കടുത്തതായിരുക്കും.

വെള്ളം സുഗമമായി ഒഴുകണം