തൃശൂർ: സംസ്‌കാരത്തിന്റ അടിസ്ഥാനത്തിൽ ജീവിത ശൈലി രൂപപ്പെടുത്താനാകാത്തതിന്റെ തകർച്ചയാണ് കുടുംബജീവിതത്തിലെ പരാജയകാരണമെന്ന് ബി.എം.എസ് മുൻ അഖിലേന്ത്യ അദ്ധ്യക്ഷൻ അഡ്വ. സജി നാരായണൻ. പുതുതലമുറയെ സൃഷ്ടിക്കേണ്ട വിദ്യാഭ്യാസ സമ്പ്രദായത്തിൽ വന്ന തകർച്ചയും കുടുംബജീവിതത്തിൽ പ്രത്യേകിച്ച് കേരളത്തിൽ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബി.എം.എസ് ജില്ലാ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലടി ശങ്കരാചര്യ സർവകലാശാല പ്രൊഫ. എം.വി. നടേശൻ കുടുംബസംഗമ സന്ദേശം നൽകി. ജില്ലാ പ്രസിഡന്റ് കെ.വി. വിനോദ് അദ്ധ്യക്ഷനായി. അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണൻ, ഇ.എ. ഗോപകുമാർ, എ.സി. കൃഷ്ണൻ, ടി.സി. സേതുമാധവൻ, സേതു തിരുവെങ്കിടം, വിപിൻ മംഗലം സംസാരിച്ചു.