തൃശൂർ: സഹകരണ ജീവനക്കാരുടെ ക്ഷാമബത്ത ഓണത്തിന് മുമ്പ് അനുവദിക്കണമെന്ന് കേരള കോ- ഓപറേറ്റീവ് എംപ്ലോയീസ് കൗൺസിൽ ജില്ലാ ക്യാമ്പ്. സഹകരണ ജീവനക്കാർക്ക് ആറു ഗഡു ക്ഷാമബത്ത കുടിശ്ശികയാണ്. ഇപ്പോഴത്തെ വിലനിലവാര സൂചികപ്രകാരമാണ് ക്ഷാമബത്ത പ്രഖ്യാപിച്ചത്. അതനുസരിച്ച് സംസ്ഥാന സർക്കാർ സഹകരണ ജീവനക്കാർക്ക് ക്ഷാമബത്ത കുടിശ്ശിക അനുവദിക്കേണ്ടതാണ്. ഈ ക്ഷാമബത്ത ഓണത്തിന് മുമ്പ് സഹകരണ ജീവനക്കാർക്ക് അനുവദിക്കുന്നതിന് നടപടികൾ കൈക്കൊള്ളണമെന്ന് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അനിൽകുമാർ, മണിലാൽ, രേഖ റിതേഷ്, കെ.കെ. അശോകൻ, പി.എസ്. കൃഷ്ണകുമാർ, എ.ബി. പ്രബോഷ്, ബിന്ദിയ തുടങ്ങിയവർ സംസാരിച്ചു.