തൃശൂർ: ബ്രീട്ടീഷ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി സോജൻ ജോസഫിന് കരുവന്നൂർ സെന്റ് മേരീസ് പള്ളി കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ. 28ന് വൈകീട്ട് അഞ്ചിന് പള്ളിയങ്കണത്തിൽ നടക്കുന്ന പൗരസ്വീകരണം മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. വിൻസൻ ഈരത്തറ അദ്ധ്യക്ഷനാകും. സനീഷ് കുമാർ ജോസഫ് എം.എൽ.എ, റൂറൽ എസ്.പി നവനീത് ശർമ്മ എന്നിവർ സംസാരിക്കും. കോട്ടയം സ്വദേശിയായ സോജൻ ജോസഫ് കരുവന്നൂർ അടാട്ടുക്കാരൻ പരേതനായ ജോസിന്റെയും മേരിയുടെയും മകളായ ബ്രൈറ്റിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ഫാ. ഡേവിസ് കല്ലിങ്ങൽ, ജോസഫ് തെക്കൂടൻ, റാഫേൽ പെരുമ്പിള്ളി, ജോയ് മാടായി എന്നിവർ പങ്കെടുത്തു.