മാള: കോട്ടമുറി മൊഡിയോർ ഹോമിയോപ്പതി ക്ലിനിക്കിന്റെ വാർഷികത്തോടനുബന്ധിച്ച് സൗജന്യ ഹോമിയോപ്പതി തൈറോയ്ഡ് ചികിത്സാ ക്യാമ്പ് സെപ്തംബർ ഒന്നിന് രാവിലെ 10 മുതൽ ഒരു മണി വരെ ക്ലിനിക്കിൽ നടക്കും. മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്യും. ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഹോമിയോപ്പതിക്ക് കേരള ചാലക്കുടി യുണിറ്റ് പ്രസിഡന്റ് ടി.എസ്. സുനിൽകുമാർ അദ്ധ്യക്ഷനാകും. ഡോ. എം.എസ്. രത്‌നമ്മ ബോധവത്കരണ ക്ലാസ് നടത്തും. നിത ജോഷി, ഡോ. സി.എം. സരിൻ, ഡോ. സൗമ്യ സരിൻ എന്നിവർ പ്രസംഗിക്കും. ബുക്കിംഗിന് : 8714836379 ,9048504001.