തൃശൂർ: ആലപ്പാട്ടച്ചൻ എഴുതിയ മറിയം ഉലഹന്നാൻ എന്ന നോവലിന്റെ പ്രകാശനം നടത്തി. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ എൻ.എ. ബലരാമൻ മാസ്റ്റർ ആലപ്പാട്ടച്ചന്റെ ശിഷ്യനും ജൂബിലി മിഷനിലെ വിദ്യാർത്ഥിയും ലെഫ്. കേണലുമായ ഡോ. ബിനോയ് ചിറ്റിലപ്പിള്ളിക്ക് ആദ്യ കോപ്പി നൽകി. ഗ്രീൻ ബുക്‌സ് മാനേജിംഗ് ഡയറക്ടർ കെ. നരേന്ദ്രൻ, ഫാ. ജാക്‌സൺ ചാലക്കൽ, ഡോ. ടി.ആർ. രവി, റോഷൻ ആട്ടോക്കാരൻ എന്നിവർ പ്രസംഗിച്ചു. ആലപ്പാട്ടച്ചൻ രോഗബാധിതനായി ചികിത്സയിലിരിക്കെ എഴുതിയതാണ് നോവൽ.