rk-file-
ട്രാഫിക് നിയമ ലംഘന ബോധവത്കരണത്തിന്റെ ഭാഗമായി കയ്പമംഗലം എസ്.ഐ: കെ.എസ്. സൂരജ് കുട്ടികളോട് സംസാരിക്കുന്നു..

കയ്പമംഗലം: ട്രാഫിക്ക് നിയമ ബോധവത്കരണത്തിന്റെ ഭാഗമായി കയ്പമംഗലം കൊപ്രക്കളം സെന്ററിൽ രാത്രികാലങ്ങളിലെ വാഹന യാത്രക്കാർക്ക് ചുക്ക് കാപ്പി വിതരണം ചെയ്ത് കയ്പമംഗലം കൊപ്രക്കളം വിജയഭാരതി എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾ. കയ്പമംഗലം എസ്.ഐ: കെ.എസ്. സൂരജ് റോഡ് സുരക്ഷയെക്കുറിച്ച് കുട്ടികൾക്ക് ബോധവത്കരണം നടത്തി. വിജയഭാരതി സ്‌കൂളിലെ പ്രധാന അദ്ധ്യാപിക ഷീന, പഞ്ചായത്ത് മെമ്പർ റസീന ഷാഹുൽ ഹമീദ്, പി ടി എ പ്രസിഡന്റ് ഫാറൂക്ക് എന്നിവർ പങ്കെടുത്തു.