കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി യോഗം പെരിഞ്ഞനം ഈസ്റ്റ് ശാഖയിലെ ആർ. ശങ്കർ സ്മാരക കുടുംബയോഗം കൺവീനർ പോളശ്ശേരി ചന്ദ്രബാബുവിന്റെ വസതിയിൽ നടന്നു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എം.കെ. തിലകൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.ആർ. കാർത്തികേയൻ അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട്, ശാഖാ സെക്രട്ടറി പി.ഡി. ശങ്കരനാരായണൻ, വൈസ് പ്രസിഡന്റ് കെ.കെ. കുട്ടൻ, കൺവീനർ പോളശ്ശേരി ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. സുനിത മോഹനൻ, ഷൈലജ സുരേഷ്, ജഗദമ്മ സുധാകരൻ, ചന്ദ്രമതി മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി.