c
പാറളം പഞ്ചായത്ത് പ്രിയദർശിനി അങ്കണവാടി കെട്ടിട്ടം നിർമ്മാണോദ്ഘാടനം രാജ്യസഭാംഗം പി. സന്തോഷ് കുമാർ എം.പി നിർവഹിക്കുന്നു.

പാറളം : പാറളം പഞ്ചായത്ത് 11-ാം വാർഡ് പ്രിയദർശനി അങ്കണവാടി നിർമ്മാണോദ്ഘാടനം രാജ്യസഭാംഗം പി. സന്തോഷ് കുമാർ എം.പി നിർവഹിച്ചു. എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമ്മിക്കുന്നത്. സി.സി. മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷനായി. മിനി വിനയൻ, എ.കെ. രാധാകൃഷ്ണൻ, ഷീന പറയങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു. സൗജന്യമായി സ്ഥലം അനുവദിച്ച ശാരദ കുഞ്ഞുകുട്ടൻ പണിക്കശ്ശേരിയെയും അങ്കണവാടി വർക്കർ ചന്ദ്ര, വിമല പാറക്കോട്ട് വളപ്പിൽ, സിദ്ധാർത്ഥൻ പണിക്കശ്ശേരി, തങ്കമണി പുഷ്പാകരൻ, ഇന്ദിര ഗംഗാധരൻ, സരോജിനി പണിക്കശ്ശേരി, പത്മിനി കാട്ടിപുര എന്നിവരെ ആദരിച്ചു