c

വെങ്ങിണിശ്ശേരി ശിവപുരം കോളനി ചാരിചിറ്റി ബാബുവിനും മകൾ ഷിനിക്കും ചെറാട്ട് തൃക്കോവിൽ വാരിയത്ത് സി.വി. രമേഷും കുടുംബവും സൗജന്യമായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.

പാറളം: പഞ്ചായത്ത് വെങ്ങിണിശ്ശേരി ശിവപുരം ചാരിചിറ്റി ബാബുവിനും മകൾ ഷിനിക്കും സ്വന്തമായി ഭവനം നിർമ്മിച്ചു നൽകി. ചെറാട്ട് തൃക്കോവിൽ വാരിയത്തെ സി.വി. രമേഷും കുടുംബവുമാണ് നിർദ്ധന കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ച് നൽകിയത്. നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽദാനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അദ്ധ്യക്ഷയായി. ആശ മാത്യു, ജെയിംസ്, കെ. പ്രമോദ്, അനിത മണി, ടി.എം. മോഹനൻ, സി.വി. രമേഷ്, രേഖ, രേഷ്മ എന്നിവർ പങ്കെടുത്തു.