judo

തൃശൂർ: 38-ാം ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ 18 സ്വർണം, 16 വെള്ളി, 26 വെങ്കലം മെഡലുകൾ നേടി ചാഴൂർ ജൂഡോ അക്കാഡമി ഓവറാൾ ചാമ്പ്യന്മാർ. 15 സ്വർണം, 9 വെള്ളി, 12 വെങ്കലം മെഡലുകൾ നേടി സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ് തൃശൂർ) രണ്ടാം സ്ഥാനവും10 സ്വർണം, 9 വെള്ളി, 7 വെങ്കലം മെഡലുകൾ നേടി തൃശൂർ ജൂഡോ സ്‌പോർട്‌സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഇരുപതോളം ക്ലബുകളിൽ നിന്നായി 300ഓളം താരങ്ങൾ പങ്കെടുത്തു. മത്സരങ്ങൾ തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ ഉദ്ഘാടനം ചെയ്തു. മുൻ മേയർ കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജൂഡോ ഫെഡറേഷൻ ഒഫ് ഇന്ത്യ എക്‌സിക്യൂട്ടിവ് അംഗം കെ. ജോയ് വർഗീസ്, ധനഞ്ജയൻ കെ. മച്ചിങ്ങൽ, രേൺ പി.ആർ എന്നിവർ മുഖ്യാഥികളായി. അന്താരാഷ്ട്ര ജൂഡോ താരങ്ങളായ അശ്വതി പി.ആർ, അശ്വിൻ പി.സി എന്നിവരെ ആദരിച്ചു. മികച്ച കളിക്കാരായി ആദി ഹിരൺ, കിപാ ചിംഗ്പാ, വൈശാഖ്, ദേവിക സി.വി എന്നിവരെ തെരഞ്ഞെടുത്തു.