വടക്കാഞ്ചേരി : ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ഘോഷയാത്രകൾ നടന്നു.
കരുമരക്കാട് ശിവക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര നഗര പ്രദക്ഷിണം നടത്തി സാംസ്‌കാരിക സമ്മേളനത്തോടെ സമാപിച്ചു. കുമരനെല്ലൂർ ,മേലേമ്പാട്, അകമല, എങ്കക്കാട്, ഇരട്ട കുളങ്ങര ബാലഗോകുലങ്ങൾ പങ്കെടുത്തു. കരുമത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ മച്ചാട് ഷൺമുഖാനന്ദ ക്ഷേത്രത്തിൽ നിന്ന് മങ്കര , കരുമത്ര , വിരുപ്പാക്ക വാഴാനി, മലാക്ക , മണലിത്തറ, ഊരോക്കാട് ഗോകുലങ്ങൾ കണ്ണികളായ ഘോഷയാത്ര വിരുപ്പാക്ക വാസുദേവപുരം ക്ഷേത്രത്തിൽ സമാപിച്ചു. പാർളിക്കാട് ,മിണാലൂർ, വടക്കേക്കര ബാലഗോകുലങ്ങളുടെ ശോഭായാത്ര പാർളിക്കാട് നടരാജഗിരി ബാല സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വെള്ളതിരുത്തി ക്ഷേത്രത്തിൽ സമാപിച്ചു. മുണ്ടത്തിക്കോട് പെരിയമ്മക്കാവ്, പുതുരുത്തി , പെരിങ്ങണ്ടൂർ സെന്ററുകളിൽ നിന്നുള്ള ശോഭായാത്രകൾ നൂറ് കണക്കിമ്പേരുടെ ഗ്രാമ പ്രദക്ഷിണത്തോടെ സമാപിച്ചു. കൊടുമ്പ്, പതിയാരം, കാഞ്ഞിരക്കോട്, കുണ്ടന്നൂർ ഗോകുലങ്ങളുടെ ശോഭായാത്ര കുണ്ടന്നൂർ ശ്രീകൃഷണപുരം ക്ഷേത്രത്തിൽ സമാപിച്ചു. ചിറ്റണ്ട ,പടിഞ്ഞാറ്റുമുറി, പൂങ്ങോട് സെന്ററുകളിൽ നിന്നുള്ള ശോഭായാത്രകൾ ചിറ്റണ്ട ശങ്കരമംഗലം ക്ഷേത്രത്തിൽ സമാപിച്ചു. മച്ചാട് തിരുവാണിക്കാവിൽ സമാപിച്ച ശോഭായാത്ര വർണ്ണാഭമായി. പുന്നംപറമ്പ്, കല്ലംപാറ, തെക്കുംകര , പനങ്ങാട്ടുകര ഗോകുലങ്ങൾ പങ്കെടുത്തു.