തൃശൂർ: നാലോണ നാളിൽ തൃശൂർ സ്വരാജ് റൗണ്ടിൽ നടത്തുന്ന പുലികളി മത്സരത്തിൽ അയ്യന്തോൾ ദേശം പങ്കെടുക്കില്ല. വയനാട് ദുരന്തത്തെത്തുടർന്ന് ഒഴിവാക്കിയ പുലികളിയും, ഓണാഘോഷവും വീണ്ടും നടത്താൻ കോർപറേഷൻ എടുത്ത തീരുമാനം വളരെ വൈകിപ്പോയതും, നല്ല രീതിയിൽ പുലികളിയും, അതിനോടനുബന്ധിച്ച നിശ്ചല ദൃശ്യങ്ങൾ ഒരുക്കുന്നതിനെയും, വളരെയധികം പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തിയതിന്റെയും അടിസ്ഥാനത്തിലാണ് അയ്യന്തോൾ ദേശം പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ആഘോഷങ്ങൾ ഒഴിവാക്കിയ സാഹചര്യത്തിൽ അയ്യന്തോൾ കർഷകനഗർ ഗ്രൗണ്ടിൽ ഓണക്കാലങ്ങളിൽ നടത്തിവന്നിരുന്ന മെഗാഷോയും, ഓണാഘോഷ കലാപരിപാടികളും ഉണ്ടായിരിക്കില്ല.