1

ഒല്ലൂർ: വിശുദ്ധ ഏവുപ്രാസ്യമ്മയുടെ തിരുനാൾ ആഘോഷവേളയിൽ കേന്ദ്രമന്ത്രി സുരേഷഗോപി തീർത്ഥകേന്ദ്രം സന്ദർശിച്ചു.
എവുപ്രാസ്യമ്മയുടെ കബറിടം വണങ്ങിയശേഷം എവുപ്രാസ്യ മ്യൂസിയം കണ്ടു. അതിൽ ഏറെ ശ്രദ്ധേയമായതും കാൽമണിക്കൂറോളം ദൈർഘ്യമുള്ളതുമായ കൊക്കൂൺ ഷോ വീക്ഷിച്ചു. അരമണിക്കൂറിലേറെ സമയം ചെലവഴിച്ചായിരുന്നു മടക്കം. തീർത്ഥകേന്ദ്രം സെക്രട്ടറി സിസ്റ്റർ ലിസി ജോൺ, റെക്ടർ ഫാ. റാഫേൽ വടക്കൻ, സൂപ്പീരിയർ സി. ലിസ് ജോൺ, ട്രഷറർ സി. ശുഭ ചാക്കോ, ജനറൽ കൺവീനർ ടാജ് ആന്റണി, പബ്ലിസിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂർ, കൺവീനർ പോളി കുളങ്ങര തുടങ്ങിയവർ കേന്ദ്രമന്ത്രിയെ സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്തു. ഡോളേഴ്‌സ് ബസിലിക്ക വികാരി ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് കാർമ്മികനായ നവനാൾ ദിവ്യബലിക്ക് ശേഷം മന്ത്രി അഡ്വ. കെ. രാജൻ വൈദ്യുതി ദീപാലാങ്കാരം സ്വിച്ച് ഓൺ ചെയ്തു.