തൃശൂർ : പബ്ലിക് സർവീസ് കമ്മിഷൻ സഹകരണ വകുപ്പിലെ ജൂനിയർ കോ- ഓപറേറ്റീവ് ഇൻസ്‌പെക്ടർ, ആഡിറ്റർ തസ്തികയിലേക്ക് നടത്തുവാൻ പോകുന്ന എഴുത്തു പരിക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്കായി സംഘടന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃകാ പരീക്ഷ നടത്തുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 28ന് രാവിലെ 10 മുതൽ 11.30 വരെ വടക്കെ സ്റ്റാൻഡിന് സമീപം കോ- ഓപറേറ്റീവ് കോളേജിലാണ് പരിശീലനം. താത്പര്യമുള്ളവർ രാവിലെ ഒമ്പതിന് 9846257432, 9947380947, 9746938938 എന്നി നമ്പറുകളിൽ ബന്ധപ്പെടണം.