c

സഞ്ചാര സാഹിത്യകാരൻ എം.കെ. രാമചന്ദ്രന് എഴുത്തച്ഛൻ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നൽകിയ അനുമോദന സമ്മേളനത്തിൽ മാനേജിംഗ് ട്രസ്റ്റി എ.എ. കുമാരൻ ഉപഹാരം നൽകുന്നു.

അവിണിശ്ശേരി : എഴുത്തച്ഛൻ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാതിരിക്കുന്നത്ത് മന നാഗകിർത്തി പുരസ്‌കാരത്തിന് അർഹനായ സഞ്ചാര സാഹിത്യകാരൻ എം.കെ. രാമചന്ദ്രനെ അനുമോദിച്ചു. അവണിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ഹരിശ്രീ നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി എ.എ. കുമാരൻ അദ്ധ്യക്ഷനായി. സി.ബി. ഗീത, പി.ആർ. ബാബു, പി.എൻ. രാമൻകുട്ടി, ടി.ആർ. ജയചന്ദ്രൻ, എ.കെ. ഉണ്ണിക്കൃഷ്ണൻ, കെ.കെ. വിജയൻ, ടി.സി. നാരായണൻ, എ. രാമചന്ദ്രൻ, എം.എസ്. ബാലകൃഷ്ണൻ, പി.എൻ. കിഷോർ എന്നിവർ സംസാരിച്ചു.