ചേർപ്പ് ഭഗവതിക്ഷേത്രം ക്ഷേമ സമിതി സംഘടിപ്പിച്ച സമാദരണ സദസിൽ തകിൽവാദ്യകലാകാരൻ വല്ലച്ചിറ സതീശനെ മേളപ്രമാണി പെരുവനം കുട്ടൻമാരാർ സുവർണമുദ്ര നൽകി ആദരിക്കുന്നു.
ചേർപ്പ് : ഭഗവതി ക്ഷേത്രം അടിയന്തക്കാരനായ തകിൽ വാദ്യ കലാകാരൻ വല്ലച്ചിറ സതീശനെ ഷഷ്ട്യബ്ദപൂർത്തി ദിനത്തിൽ ക്ഷേത്ര ക്ഷേമ സമിതി സുവർണ മുദ്ര നൽകി ആദരിച്ചു. മേളപ്രമാണി പെരുവനം കുട്ടൻ മാരാർ സുവർണ മുദ്ര നൽകി. സമിതി പ്രസിഡന്റ് കെ. മോഹനൻ അദ്ധ്യക്ഷനായി. എ. ഉണ്ണിക്കൃഷ്ണൻ, രാജീവ് മേനോൻ, വേണു പ്ലാക്കൽ, ജയൻ പെരുമ്പിടി എന്നിവർ പ്രസംഗിച്ചു.