vanitha

തൃശൂർ: വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ 19 കേസുകൾ പരിഹരിച്ചു. 61 കേസുകളാണ് പരിഗണിച്ചത്. അഞ്ച് കേസുകളിൽ പൊലീസ് റിപ്പോർട്ടും മൂന്ന് കേസുകളിൽ ജാഗ്രതാ സമിതിയുടെ റിപ്പോർട്ടും തേടി. 27 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മിഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അഭിഭാഷകരായ ടി.എസ്. സജിത, എസ്. ഇന്ദു മേനോൻ, കൗൺസിലർ മാലാ രമണൻ, വനിതാ സെൽ ഓഫീസർ മിനിമോൾ എന്നിവരും പരാതികൾ കേട്ടു.