കുന്നംകുളം: ഓണത്തിരക്ക് നിയന്ത്രിക്കാൻ കുന്നംകുളം ബസ് സ്റ്റാൻഡിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പുവരുത്തണമെന്ന് നഗരസഭാ ഗതാഗത ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടെങ്കിലും ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് അടഞ്ഞുതന്നെ. സ്റ്റാൻഡിൽ
വിദ്യാർത്ഥികൾ തമ്മിലും ബസ് ജീവനക്കാർ തമ്മിൽ സമയക്രമത്തെ ചൊല്ലിയുള്ള സംഘർഷങ്ങളും പതിവായ സാഹചര്യത്തിലാണ് ബസുടമ സംഘടനയായ കെ.ബി.ടി.എ മുൻകൈയെടുത്ത് നഗരസഭാ കെട്ടിടത്തിൽ പൊലീസ് ഹെഡ് പോസ്റ്റ് ആരംഭിച്ചത്. എന്നാൽ ഒരാഴ്ച മാത്രമാണ് പൊലീസ് ഡ്യൂട്ടിക്കെത്തിയത്. പിന്നീട് പൊലീസുകാർ ഡ്യൂട്ടിക്കെത്തിയെങ്കിലും മുറിയുടെ താക്കോൽ നഷ്ടപ്പെട്ടെന്ന് കാരണത്താൽ ഇവർ മടങ്ങി.
എയ്ഡ് പോസ്റ്റ് അടിയന്തരമായും തുറന്ന് ഓണത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തണം.
ബസ് ഉടമകൾ
മുറിയിൽ സൗകര്യമില്ല
എയ്ഡ് പോസ്റ്റിനകത്ത് ഡ്യൂട്ടിക്ക് ഇരിക്കുന്ന പൊലീസുകാർക്ക് വേണ്ട സൗകര്യങ്ങളില്ലെന്ന് ആക്ഷേപം. ചെറിയ മുറിയിൽ ചൂടു മൂലം ഇരിക്കാൻ ബുദ്ധിമുട്ടുന്നതായും സുരക്ഷാക്രമീകരണങ്ങൾ ഇല്ലെന്നുമാണ് പൊലീസുകാരുടെ ആക്ഷേപം.