മാള: കാടുകുറ്റി പഞ്ചായത്ത് ഒന്നാം വാർഡിൽ ചാലക്കുടി പുഴയിലേക്ക് മാലിന്യം തള്ളിയ സംഭവത്തിൽ വാഹന ഉടമയിൽ നിന്ന് 10,000 രൂപ പിഴയീടാക്കി. വിവരം ലഭിച്ചതിനെത്തുടർന്ന് മാലിന്യം നിക്ഷേപിച്ച വാഹന ഉടമ കാടുകുറ്റി സ്വദേശി വരുൺ വർഗീസിൽ നിന്നാണ് പഞ്ചായത്ത് പിഴ ഈടാക്കിയത്. വിവരം നൽകിയ വ്യക്തിക്ക് പാരിതോഷികമായി 2500 രൂപയും നൽകും. പൊതുസ്ഥലത്തും ജലാശയത്തിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന ശിക്ഷാ നടപടികൾക്ക് വിധേയമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.