1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ഇന്ന്. രാവിലെ 9.35മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് ചടങ്ങുകൾ. 13 കീഴ്ശാന്തി നമ്പൂതിരി കുടുംബങ്ങളിലെ നൂറിലേറെ പേർ ചേർന്നാണ് രണ്ടായിരത്തിലേറെ നാളികേരം ചിരകിയെടുത്ത് പിഴിഞ്ഞ നാളികേര പാലും, അരി, ശർക്കര, പഴം എന്നിവയും ചേർത്ത് പുത്തരിപായസം തയ്യാറാക്കുക. ഉച്ചപൂജയ്ക്ക് ഭഗവാന് പൂത്തരി പായസം നിവേദിക്കും. പുത്തരി നിവേദ്യത്തോടൊപ്പം അപ്പവും, പഴംനുറുക്കും, ഉപ്പുമാങ്ങയും, കാളൻ, എരിശ്ശേരി, പഴപ്രഥമൻ, ഉറത്തൈര്, വെണ്ണ, വറുത്തപ്പേരി എന്നീ വിഭവങ്ങളും നിവേദിക്കും.