ch

വിദ്യാധരൻ മാസ്റ്റർക്ക് ആറാട്ടുപുഴ കലാപ്രവാഹിനി ഒരുക്കിയ സമാദരണ സമ്മേളനത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ എ ഫലകം നൽകുന്നു.

ആറാട്ടുപുഴ: സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർക്ക് ആറാട്ടുപുഴ കലാപ്രവാഹിനിയുടെ സ്‌നേഹാദരം സമർപ്പിച്ചു. ആദര സമ്മേളനം മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് അദ്ധ്യക്ഷനായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ കലാപ്രവാഹിനിയുടെ ഫലകം വിദ്യാധരൻ മാസ്റ്റർക്ക് സമ്മാനിച്ചു. ചെറുകഥാകൃത്ത് കെ.വി. അഷ്ടമൂർത്തി പൊന്നാട അണിയിച്ചു. നടൻ ജയരാജ് വാരിയർ പ്രശസ്തിപത്രം സമർപ്പിച്ചു. സംവിധായകൻ പ്രിയനന്ദനൻ, കഥാകൃത്ത് പി.കെ. ഭരതൻ, കെ. രവീന്ദ്രനാഥ്, പെരുവനം സതീശൻ മാരാർ, വിദ്യാധരൻ മാസ്റ്റർ, കെ. ഹരിനാരായണൻ, കെ.കെ. വേണുഗോപാൽ, കെ. വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു. വിദ്യാധരൻ മാസ്റ്റർ സംഗീതം നൽകിയ 'വിണ്ണിന്റെ വിരിമാറിൽ'എന്ന ഗാനം യദു എസ്. മാരാർ ആലപിച്ചു.