തൃശൂർ: മണ്ണുത്തി പുലരി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച സമീരണൻ ആമലത്ത് രചിച്ച സർപ്പസുന്ദരി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനകർമ്മം ഫാ. വിൽസൺ കോക്കാട്ടിനു നൽകി മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. സി.ആർ. ദാസ് അദ്ധ്യക്ഷനായി. ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു, പത്രപ്രവർത്തകനായ എൻ. ശ്രീകുമാർ, പടിഞ്ഞാറെ വെള്ളാനിക്കര ഗ്രാമീണ വായനശാല പ്രസിഡന്റ് ഇ.ജി. സുരേഷ്, ഫാ. വിൽസൺ കോക്കാട്, വി.പി. അബുജാക്ഷി, അഡ്വ. മാളവിക.എസ്.മേനോൻ സംസാരിച്ചു.