തൃശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റക്കാർക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവെക്കുക, ആരോപണ വിധേയനായ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കുക, എന്നി ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിന്റെ മുമ്പിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ഇന്ന് രാവിലെ പത്തിന് നടത്തുന്ന പ്രതിഷേധകൂട്ടായ്മ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ ഉദ്ഘാടനം ചെയ്യും. വി.കെ. ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷത വഹിക്കും.