തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ 60-ാം ജന്മദിനത്തോട് അനുബന്ധിച്ച് ആസാദ് ഫൗണ്ടേഷനും കോൺഗ്രസ് സോഷ്യൽ മീഡയ കൂട്ടായ്മയും സംഘടിപ്പിക്കുന്ന ഒരു വർഷത്തെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നും ഗുരുതര നേത്രരോഗങ്ങൾ അനുഭവിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ആയിരം നിർദ്ധനർക്ക് സൗജന്യ ശസ്ത്രക്രിയയും തുടർ ചികിത്സാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു. 10 ഘട്ടങ്ങളായി 1000 പേർക്ക് പ്രയോജനപ്പെടുന്ന മെഗാ ക്യാമ്പുകൾ നടത്തും. എ.പി.എൽ, ബി.പി.എൽ കാറ്റഗറി അടിയന്തിര ശസ്ത്രക്രിയ ആവശ്യമുള്ളവർക്കാണ് പ്രഥമ പരിഗണനയെന്ന് ചെയർമാൻ സലീൽ അറക്കൽ അറിയിച്ചു. വിവരങ്ങൾക്ക്: 8547544888.