block

പുഴയ്ക്കൽ: തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി ദിവസങ്ങൾ 200 ആയി വർദ്ധിപ്പിക്കുക്കുക, കൂലി ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ പുഴയ്ക്കൽ ബ്ലോക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി അടാട്ട് മണ്ഡലം പ്രസിഡന്റ് ടി.ഡി. വിൽസൺ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.ആർ. രവീന്ദ്രൻ, കെ.എൻ. നാരായണൻ, സി.ആർ. ജയ്‌സൺ, നേതാക്കളായ ഐ.ആർ. മണികണ്ഠൻ, വി.ഒ. ചുമ്മാർ, അഡ്വ. സുനിൽ ഗോപൻ, സോബി മുണ്ടൂർ തുടങ്ങിയവർ സംസാരിച്ചു. ജോൺസൺ ജോർജ്, എൻ.എൽ. ആന്റണി, ഓമന രവീന്ദ്രൻ, ജെസ്സി സാജൻ, വി.കെ. പാർവതി, എം.ആർ. ലോഹിതാക്ഷൻ, മുകുന്ദൻ കുറ്റൂർ തുടങ്ങിയവർ സംസാരിച്ചു.