എ.ഐ.ഡി.ആർ.എം ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി ജയന്തി ആഘോഷം സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ചേർപ്പ്: അഖിലേന്ത്യ ദളിത് അവകാശ സമിതി ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ടി.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.എ. പ്രദീപ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാബു ചിങ്ങാരത്ത് അംഗത്വവിതരണം നടത്തി. എക്‌സിസ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സി.പി.ഐ ചേർപ്പ് മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ജോബി ഉദ്ഘാടനം ചെയ്തു. സുനിത ജിനു, സ്മിത വിജയൻ, അഡ്വ. എം.എ. രാജീവ് കൃഷ്ണൻ, മിനി മനോജ്, വി.ആർ. ശശി, കെ.എൻ. അജിത, ക്ലീന സിജോഷ്, ടി.എം. അജേഷ് എന്നിവർ പ്രസംഗിച്ചു.