ചാത്തക്കുടം : മണ്ണാർക്കാട് കീഴുവിട്ടിൽ തൊടിയിൽ സേതുമാധവൻ മേനോൻ (87) നിര്യാതനായി. ചാത്തക്കുടം ധർമ്മശാസ്താക്ഷേത്രം മുൻ ഉപദേശക സമിതി സെക്രട്ടറി, നവീകരണ കലശ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചാത്തക്കുടം ധർമ്മശാസ്താ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: പരേതയായ പെരുനെല്ലി സരോജിനി. മക്കൾ: സുനിൽ, സുധീർ, സന്തോഷ്. മരുമക്കൾ: വിദ്യ, ഹരിപ്രിയ, രമ്യ.