തൃശൂർ: ജനതാദൾ ദളിത് സെന്റർ മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു. ജനത ദളിത് സെന്റർ സംസ്ഥാന പ്രസിഡന്റ് വിജയൻ ചോലക്കര അദ്ധ്യക്ഷനായി. ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ് ഉദ്ഘാടനം ചെയ്തു. ജനതാദൾ (എസ്) തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. സി.ടി. ജോഫി മുഖ്യപ്രഭാഷണം നടത്തി. കെ.എസ്. വർഷകുമാർ, ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ, മുകേഷ് കൃഷ്ണ, പി.കെ. ഉണ്ണി വിശ്വനാഥൻ, എ.സി. പ്രദീപ് എറണാകുളം, രഘുറാം കാസർകോട്, കെ. രഞ്ജിത്ത്, ആമച്ചൻ ശിവരാജൻ, ഡോ. ഷക്കീല, പ്രീജു ആന്റണി, സി.ഡി. ഔസേപ്പ്, സി.ടി. ഡേവിസ്, രാജൻ ഐനിക്കുന്ന്, വി.എസ്. സുമേഷ് സംസാരിച്ചു.