vds
വി.ഡി. സതീശൻ

തൃശൂർ: ദ്രാവിഡ കലാസാസംസ്‌കാരിക വേദിയുടെ മഹാത്മ അയ്യങ്കാളി പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 31ന് രാവിലെ 9.30ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ പുരസ്‌കാര സമർപ്പണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അംബേദ്കർ അക്ഷരപുരസ്‌കാര സമർപ്പണം നടത്തും. അഡ്വ. ജോസഫ് ടാജറ്റ്, ജലീൽ ആദൂർ, അഡ്വ. ടി.എ. പത്മകുമാർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.സി. സുബ്രഹ്മണ്യൻ, പി.ടി. രവീന്ദ്രൻ, എ.പി. കൃഷ്ണൻ, വി.കെ. ദാസൻ എന്നിവർ പങ്കെടുത്തു.