drama
ചാലക്കുടി കൂടപ്പുഴ ഫാസ് ആഡിറ്റോറിയത്തിൽ പുനരാരംഭിച്ച പ്രതിമാസ നാടകാവതരണത്തിന്‌റെ ഉദ്ഘാടനം ടി.ജി.രവി നിർവ്വഹിക്കുന്നു

ചാലക്കുടി: മൂന്നര പതിറ്റാണ്ടിനുശേഷം കലാസംഘടനയായ കൂടപ്പുഴ ഫാസ് ഓഡിറ്റോറിയത്തിൽ നാടക അവതരണം പുനരാരംഭിച്ചു. വൈക്കം മുഹമ്മദ് ബഷീർ രചിച്ച മുച്ചീട്ടു കളിക്കാരന്റെ മകൾ എന്ന നാടകത്തോടെയയിരുന്നു പ്രവർത്തനാരംഭം. ചലച്ചിത്ര താരം ടി.ജി.രവി ഉദ്ഘാടനം നിർവഹിച്ചു. ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡന്റ് അഡ്വ. ബിജു ചിറയത്ത് അദ്ധ്യക്ഷനായി. ഫാസ് സ്ഥാപകൻ പ്രൊഫ.പി.എ.തോമസിന്റെ ഛായാചിത്രം നഗരസഭാ ചെയർമാൻ എബി ജോർജ് അനാവരണം ചെയ്തു. സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സി.എസ്.സുരേഷ്, വി.എൽ.ജോൺസൺ, ജോർജ് ടി.മാത്യു,ബി.വി.ജൂലിയസ്, രാമചന്ദ്രൻ തയ്യിൽ എന്നിവർ സംസാരിച്ചു.