കൊച്ചി: പ്രമുഖ ഗൃഹോപകരണ വിതരണ ശൃംഖലയായ നന്തിലത്ത് ജി- മാർട്ടിന്റെ ഡിജിറ്റൽ ഐ.ടി ആക്‌സസറീസ് ഷോറൂമായ ജി- മൊബൈലിന്റെ ഉദ്ഘാടനംഇന്ന് ഇടപ്പള്ളിയിൽ ചെയർമാൻ ഗോപു നന്തിലത്ത് നിർവഹിക്കും. ഷൈനി ഗോപു നന്തിലത്ത്, ഡയറക്ടർ എൈശ്വര്യ നന്തിലത്ത്, എക്‌സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിക്കും.
മൊബൈൽ ഫോൺ, ലാപ്‌ടോപ്, സ്മാർട്ട് വാച്ച്, ബ്ലൂടൂത്ത് സ്പീക്കർ, പ്രിന്റർ, സൗണ്ട്ബാർ തുടങ്ങിയ ഡിജിറ്റൽ ആക്‌സസറീസിന്റെ അതിവിപുലമായ ശേഖരം ആകർഷകമായ വിലക്കുറവിൽ ഷോറൂമിൽ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്ക് മെഴ്‌സിഡസ് ബെൻസ് കാറും അഞ്ച് ഭാഗ്യശാലികൾക്ക് മാരുതി എസ്‌പ്രസോ കാറുകളുമാണ് ബെൻസാ ബെൻസാ ഓഫറിൽ ലഭിക്കുന്നത്.