pukasa
1

കൊടുങ്ങല്ലൂർ : 1924ൽ ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 30ന് വൈകിട്ട് 3ന് കൊടുങ്ങല്ലൂർ പണിക്കേഴ്‌സ് ഹാളിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനം സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യും. ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകൻ ചരുവിൽ, ഡോ. എം.എൻ. വിനയകുമാർ എന്നിവർ സംസാരിക്കും. സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്നലെ വിളംബരജാഥയും അയ്യങ്കാളി അനുസ്മരണവും നടത്തി. വടക്കെ നടയിൽ നിന്നും ആരംഭിച്ച ജാഥ പടിഞ്ഞാറെ നടയിൽ സമാപിച്ചു. പ്രഭാഷക മേഘ്‌ന മുരളി ഉദ്ഘാടനം ചെയ്തു. ടി.കെ. രമേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. എ.പി. സുനിലിന്റെ നേതൃത്വത്തിലുള്ള ഗായക സംഘവും ജാഥയെ അനുഗമിച്ചിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ നടന്ന യോഗങ്ങളിൽ പി. രാധാകൃഷ്ണൻ, സി.എ. നസീർ, ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. എം.എസ്. മോഹൻദാസ്, ശ്രീനിവാസൻ ഐനിപ്പുള്ളി, എം.ബി. വിപിൻ, ഉണ്ണി പിക്കാസോ, പി.ജെ. മുഹമ്മദ് റാഫി എന്നിവർ നേതൃത്വം നൽകി.