തൃശൂർ: പി.കെ.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള സാഹിത്യ അക്കാഡമി ഹാളിൽ അയ്യങ്കാളി സ്മൃതി സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി. സുമേഷ് ഉദ്ഘാടനം ചെയ്തു. സംസ്‌കൃത പണ്ഡിതൻ ഡോ. ടി.എസ്. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.കെ.എസ് ജില്ലാ പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ശിവരാമൻ, ജോയിന്റ് സെക്രട്ടറി സി.കെ. ഗിരിജ, പി.എ. പുരുഷോത്തമൻ, യു.ആർ. പ്രദീപ്, കെ.എ. വിശ്വംഭരൻ, എൻ.കെ. പ്രമോദ് കുമാർ, അഡ്വ. പി.കെ. ബിന്ദു, അഡ്വ. കെ.വി. ബാബു തുടങ്ങിയവർ സംസാരിച്ചു.