പൂങ്കുന്നം- അമല നഗർ പാതയിലെ
മുതുവറ: പൂങ്കുന്നം- അമല നഗർ റോഡിൽ നടക്കുന്ന അറ്റകുറ്റപ്പണിയിൽ നട്ടംതിരിഞ്ഞ് ജനം. ഇന്നലെ രാവിലെ മുതൽ വൻ ഗതാഗതകുരുക്കാണ് പ്രദേശത്ത് തുടർന്നത്. അമല, മുതുവറ, പുഴയ്ക്കൽ, വിലങ്ങൻ, നന്തിലത്ത് ജി മാർട്ടിന്റെ മുൻവശം എന്നിവിടങ്ങളിലാണ് വാഹനങ്ങൾ കുരുങ്ങിക്കിടന്നത്. രാവിലെ മുതൽ തുടങ്ങിയ കുരുക്ക് രാത്രി വരെ നീണ്ടു. മുതുവറ വരെയായിരുന്നു കുരുക്ക്. തൃശൂർ ഭാഗത്തേക്കുള്ള വഴിയിലാണ് കൂടുതൽ പ്രതിസന്ധി. ഗതാഗതക്കുരുക്ക് മറികടക്കാനായി തൃശൂരിലേക്ക് പ്രവേശിക്കേണ്ട വാഹനങ്ങൾ കൊട്ടേക്കാട്, കുറ്റൂർ റോഡിലൂടെയാണ് കടന്നു പോയത്. രാവിലെ മുതൽ വാഹനങ്ങൾ മറ്റു വഴികളെ ആശ്രയിച്ചിരുന്നെങ്കിൽ ഗതാഗതകുരുക്കിന് പരിഹാരമാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.