1

വടക്കാഞ്ചേരി: ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര തലത്തിൽ നവീകരിക്കാനുള്ള പദ്ധതി അട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് ഡി.വൈ.എഫ് ഐ രംഗത്ത്. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ.എയും, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രനും ചേർന്ന് അട്ടിമറിച്ചു വെന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. ഗ്രൗണ്ട് നവീകരണം വടക്കാഞ്ചേരിയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എം.എൽ.എ ഫണ്ട് അനുവദിക്കുന്ന ഘട്ടത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ജനങ്ങളുേടേയും അഭിപ്രായം തേടിയിരുന്നു. നവീകരണ പ്രവർത്തനം തടയുമെന്ന നിലപാട് കായികപ്രേമികളോടുള്ള വെല്ലുവിളിയാണ്. ഗ്രൗണ്ടിൽ വികസന കൂട്ടായ്മ സംഘടിപ്പിച്ചു. എ.ഡി. അജി, മിഥുൻ സജീവ്, എം.എം. മഹേഷ്, അജയ് മോഹൻ, എം.ആർ. അനന്തു, സുഷി ജിംസൺ, അഹമ്മദ് സിജ്ജത്ത്, എ.ആർ. അജയ് രാജ്, പി.എസ്. സുബില ബായ് തുടങ്ങിയവർ നേതൃത്വം നൽകി.