വലപ്പാട്: മണപ്പുറം ഇൻസ്‌റിറ്റ്യൂട്ട് ഒഫ് ഓട്ടോമോട്ടീവ് സ്‌കിൽസിന്റെ നവീകരിച്ച ഓഫീസ് ക്ലാസ് റൂമുകളുടെയും വെൽഡിംഗ് വർക്ക് ഷോപ്പിന്റെയും ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ നിർവഹിച്ചു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ്, പൈനൂർ വാർഡ് മെമ്പർ ടി.എച്ച്. ബാബു, മണപ്പുറം ഫൗണ്ടേഷൻ ജി.എം: ജോർജ് മോരേലി, മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ: കെ.എം. അഷറഫ്, ജനറൽ മാനേജർ സന്തോഷ്, എം.എ.ഐ.എ.എം യൂണിറ്റ് ഹെഡ് എൽദോ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.