തൃപ്രയാർ: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് ആൽഫ പാലിയേറ്റീവ് കെയറും സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയറും ചേർന്ന് ജില്ലാ ആസ്ഥാനങ്ങളിൽ നടത്തുന്ന കംപാഷണേറ്റ് വയനാട് വാക്കത്തോൺ 2024 ന്റെ പ്രചാരണത്തിന്റെ ഭാഗമായ റോഡ് ഷോയ്ക്ക് തുടക്കം. നാട്ടിക എസ്.എൻ കോളജിൽ പ്രിൻസിപ്പൽ ഡോ. എം.എസ്. ജയ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ഡോ. വി.കെ. രമ്യ, ഡോ. ബി. ബബിത, സുരേഷ് ശ്രീധരൻ, വിജിൻ വിൽസൺ, മേഘ്‌ന അനിൽകുമാർ, എ.എസ്. അക്ഷയ എന്നിവർ സംസാരിച്ചു. റോഡ് ഷോ വിവിധ ജില്ലകളിലെ പ്രചാരണത്തിനുശേഷം സെപ്തംബർ 27ന് സമാപിക്കും. കൽപ്പറ്റയിൽ ആൽഫയുടെ ഒരു മാതൃകാ പാലിയേറ്റീവ് കെയർ സെന്റർ വയനാടിനായി സമർപ്പിക്കും. ഒപ്പം മാനന്തവാടിയിലും സുൽത്താൻബത്തേരിയിലും ലിങ്ക് സെന്ററുകളും ആരംഭിക്കും.