poove

നെഹ്‌റു സ്റ്റഡി സെന്ററിന്റെ ചെണ്ടുമല്ലി പൂക്കൃഷി വിളവെടുപ്പ് അഡ്വ. എ.യു. രഘുരാമപ്പണിക്കർ നിർവഹിക്കുന്നു.

പെരിങ്ങോട്ടുകര : നെഹ്‌റു സ്റ്റഡി സെന്റർ ആൻഡ് കൾച്ചറൽ ഫോറം 'ഓണത്തിനൊരു പൂക്കളം' എന്ന പദ്ധതിയുടെ ഭാഗമായി ചെമ്മാപ്പിള്ളി പുന്നപ്പിള്ളി മനയിൽ ആരംഭിച്ച ചെണ്ടുമല്ലി പൂക്കൃഷിയുടെ വിളവെടുപ്പ് നടന്നു. അഡ്വ. എ.യു. രഘുരാമൻ പണിക്കർ ചെണ്ടുമല്ലി തൈയിൽ നിന്നും പൂ പറിച്ച് ഉദ്ഘാടനം ചെയ്തു. ഫോറം ചെയർമാൻ ആന്റോ തൊറയൻ അദ്ധ്യക്ഷനായി. രാമൻ നമ്പൂതിരി, പ്രമോദ് കണിമംഗലത്ത്, എം.ബി. സജീവ്, സാജൻ കുറ്റിക്കാട്ടുപറമ്പിൽ, ഹരിദാസ് ചെമ്മാപ്പിള്ളി, ടി.എം. അശോകൻ, രേണുക റിജു എന്നിവർ പ്രസംഗിച്ചു.