theruvnaya
തെരുവിനാഴ് ശല്യം,, പരിഭ്രാന്തി പരത്തി

പേരാമംഗലം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിലെ ചൂരക്കാട്ടുകര അമല നഗറിലെ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം തെരുവ്‌നായ കൂട്ടം പരിഭ്രാന്തി പരത്തുന്നു. ഇന്നലെ രാവിലെ 8 മണിയോടെയാണ് 30 തിലധികം വരുന്ന തെരുവ്‌നായക്കൂട്ടം പ്രദേശത്ത് കറങ്ങി നടന്നത്. നിരവധി വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന വഴിയിലൂടെയായിരുന്നു നായക്കൂട്ടത്തിന്റെ ഓട്ടം. ആർ.ഒ.ബിക്ക് സമീപം ഇവ കൂട്ടത്തോടെ നിന്ന് യാത്രക്കാരെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് പരസ്പരം ഏറ്റുമുട്ടിയ നായകൾ പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപത്തുള്ള കപ്പേള ഭാഗത്തേയ്ക്ക് ഓടിപോയി. ഈ വിധം നായ്ക്കൂട്ടം പ്രദേശത്ത് കറങ്ങി നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും വിദ്യാർഥികൾക്ക് നേരെ കുരച്ചെത്തും.
പഞ്ചായത്ത് അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അലഞ്ഞ് നടക്കുന്ന നായ്ക്കളെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കടിച്ച നായയ്ക്ക് പേ വിഷബാധ
കഴിഞ്ഞ ദിവസം പെരിങ്ങന്നൂരിൽ നാലുപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചിരുന്നു.
കൊളമ്പ്രത്ത് ദിപേഷ് മകൻ ആദിശങ്കർ (11),വിയോക്കാരൻ പ്രിയങ്ക മകൾ നിള (4),വിയോക്കാരൻ ഉഷ മകൻ പ്രസാദ് (28),അന്ധാരപറമ്പിൽ ദിലീപ് മകൾ ലിയ (3) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.


തെരുവ് നായ ശല്യത്തിൽ പഞ്ചായത്തുകൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. നായ ശല്യം കൂടുതലുള്ള സ്ഥലങ്ങളിൽ വെറ്റിനറി ഡോക്ടേഴ്‌സ്‌നെ വിട്ട് ഇൻജക്ഷനുകൾ നൽകി. തെരുവ് നായയുടെ കടിയേറ്റാൽ പേ വിഷബാധ ഉണ്ടാകാതിരിക്കാനുള്ള മാർഗം മാത്രമാണ് ഈ ഇഞ്ചക്ഷൻ. ഇതു മാത്രമാണ് പഞ്ചായത്തിന് ചെയ്യാൻ സാധിക്കുന്നത്.
കെ.കെ.ഉഷ
കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്