1

തൃശൂർ: കേരള സ്റ്റേറ്റ് യൂത്ത് ജൂനിയർ, സീനിയർ ആൻഡ് ഇന്റർ ക്ലബ് പുരുഷ വനിതാ വെയ്‌റ്റ് ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് 31, സെപ്തബർ ഒന്ന് തീയതികളിലായി തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നാളെ രാവിലെ ഒമ്പതിന് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ 700 ഓളം കായിക താരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരെ ഒക്ടോബറിൽ ഹിമാചൽ പ്രദേശിൽ നടക്കുന്ന ജൂനിയർ, സീനിയർ നാഷണൽ മത്സരത്തിലേക്കായി തെരഞ്ഞെടുക്കും. ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തിൽ സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ ടി.ടി. ജയിംസ്, ചിത്ര ചന്ദ്രമോഹൻ, പി.എ. ജോസ്, പി.കെ. യാസിർ എന്നിവർ പങ്കെടുത്തു.