1

തൃശൂർ: ഇരിങ്ങാലക്കുട എടക്കുളത്തെ ഊക്കൻസ് കൊപ്ര സെന്റർ ആൻഡ് ഓയിൽ മിൽസിന്റെ പുതിയ സംരംഭമായ 'യൂണി കിച്ചൻ' ഉത്പന്നങ്ങൾ സെപ്തംബർ ഒന്നിനു വിപണിയിൽ ഇറങ്ങും. പുട്ടുപൊടി, പാലപ്പം പൊടി, അപ്പം പൊടി, അരിപ്പൊടി,ഗോതമ്പു പൊടി,ഗോതമ്പു പുട്ടുപൊടി, വെളിച്ചെണ്ണ, റാഗിപ്പൊടി,റോസ്റ്റഡ് റവ എന്നിവയാണു വിപണിയിലെത്തുന്നത്. വൈകിട്ട് ആറിനു തൃശൂർ ഹോട്ടൽ ദാസിൽ നടൻ ജയരാജ് വാരിയർ ലോഞ്ചിംഗ് നിർവഹിക്കും.മേയർ എം.കെ. വർഗീസ് യൂണി കിച്ചൻ ആഡ് ഫിലിം റിലീസ് ചെയ്യുമെന്ന് ഭാരവാഹികളായ ആന്റണി പാപ്പച്ചൻ, യു.എ. പാപ്പച്ചൻ, സുനിൽകുമാർ എന്നിവർ പറഞ്ഞു.