വടക്കാഞ്ചേരി : വിഷപ്പാമ്പുകളുടെയും കുരങ്ങന്മാരുടെയും വിഹാര കേന്ദ്രമായി വടക്കാഞ്ചേരി അകമലയിലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്. ഇന്നലെ പട്ടികജാതി വികസന വകുപ്പ് ഓഫീസിലെ മേശ വലിപ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. പഴയ ഫയലുകൾ സൂക്ഷിച്ചിരുന്ന മേശയിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്. വനപാലകസംഘം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നു വിട്ടു. പഴയ കെട്ടിട സമുച്ചയത്തിൽ വിവിധ ഓഫീസുകൾക്കുള്ളിൽ വിഷപ്പാമ്പുകൾ വിഹരിക്കുന്നത് പതിവാണെന്ന് പറയുന്നു. വനത്തിൽ നിന്ന് കൂട്ടമായി ഇറങ്ങുന്ന കുരങ്ങന്മാരുടെ ശല്യവും നിത്യ സംഭവമാണ്. ഓഫീസ് മുറികളിൽ കയറി ഫയലുകൾ നശിപ്പിക്കുന്നതും പതിവാണ്.
അകമല വനത്തിനോട് തൊട്ടടുത്താണ് ഓഫീസ് പ്രവർത്തിക്കുന്നത്. ഇതാണ് പാമ്പ് ശല്യത്തിന് പ്രധാന കാരണം. കുരങ്ങന്മാരെ അകറ്റാൻ പ്രത്യേക ഗ്രില്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. പാമ്പ് ശല്യം ഇല്ലാതാക്കാൻ ഈ രംഗത്തെ വിദഗ്ധരുമായി ചർച്ച നടത്തി തീരുമാനമെടുക്കും
-സി.വി.സുനിൽകുമാർ
പഞ്ചായത്ത് വൈസ് പ്രസിഡന്റ്്