തൃശൂർ: സർക്കാരിന്റെ നാലാമത് നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കാർഷിക സർവകലാശാലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഹോസ്റ്റൽ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം 31ന് രാവിലെ പത്തിന് മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്റർ സെമിനാർ ഹാളിൽ നടക്കും. വെള്ളാനിക്കര കാമ്പസിൽ ലേഡീസ് ഹോസ്റ്റലും അമ്പലവയൽ കാർഷിക കോളേജിൽ ബോയ്‌സ് ഹോസ്റ്റലുമാണ് നിർമ്മിച്ചിട്ടുള്ളത്. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷനാകും. രജിസ്ട്രാർ ഡോ. എ. സക്കീർഹുസൈൻ, ഡോ. എ. ഗോപാലകൃഷ്ണൻ, ശ്രീലത സുകുമാരൻ, ഡോ. കെ.ആർ. അനിൽ, ഡോ. ബെറിൻ പത്രോസ് തുടങ്ങിയവർ പ്രസംഗിക്കും.