lalmash

തൃശൂർ: വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണപരമായ ഖാദർ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സോഷ്യൽ സയൻസ് ടീച്ചേഴ്‌സ് ഫോറം. ജില്ലയിലെ സാമൂഹിക ശാസ്ത്ര അദ്ധ്യാപക സംഗമവും ഫോറത്തിന്റെ ഉദ്ഘാടനവും കോളീജിയറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.എസ്. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ്.ടി.എഫ് ജില്ലാ പ്രസിഡന്റ് കെ.പി. സജയൻ അദ്ധ്യക്ഷനായി. സർവശിക്ഷ കേരളയുടെ ജില്ലാ പ്രോഗ്രാം ഓഫീസർ ഇ. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.ടി.എഫ് ജില്ലാ സെക്രട്ടറി പ്രവീൺ എം. കുമാർ, ഗോഡ്‌വിൻ റോഡ്രിക്‌സ്, കെ.എൻ.കെ. പ്രേംനാഥ്, സി.വി. സ്വപ്‌ന, ടി.ജി. ഷീബ, ബി. പ്രിയ എന്നിവർ പ്രസംഗിച്ചു.
സാമൂഹികശാസ്ത്ര അദ്ധ്യാപകരുടെ ശാക്തീകരണത്തിനായി പരിശീലനങ്ങൾ, സെമിനാറുകൾ, സിമ്പോസിയം, സംവാദങ്ങൾ, ചർച്ചകൾ, ശിൽപ്പശാലകൾ, ഫീൽഡ് ട്രിപ്പുകൾ എന്നിവ സംഘടിപ്പിക്കുക, വിദ്യാർത്ഥികൾക്കായി സാമൂഹികശാസ്ത്ര പരിപോഷണ പരിപാടികൾ സംഘടിപ്പിക്കുക, വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള ഉപരിപഠനത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് സോഷ്യൽ സയൻസ് ടീച്ചേഴ്സ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.