തൃശൂർ: മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ.ടി. ജോസ് ഉദ്ഘാടനം ചെയ്യ്തു. യൂബർ, ഓല പോലുള്ള ഓൺലൈൻ ഓട്ടോ, ടാക്‌സികളെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എ.ടി. ജോസ് ആവശ്യപ്പെട്ടു. മറ്റു ജില്ലകളിൽ നിന്നെത്തുന്ന വണ്ടികൾ ജില്ലയിലെ പ്രധാന സ്ഥലങ്ങൾ കേന്ദ്രികരിച്ച് ഓടുകയാണ്. ഇതു മൂലം പ്രാദേശിക വണ്ടികൾക്ക് ഓട്ടമില്ലാത്ത സാഹചര്യമാണുള്ളത്. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ഐ.ആർ. മണികണ്ഠൻ, ജോണി എ.ജെ, ബിജു പി.ബി, സുധീർ എം, തോമസ് എ.കെ, റോയ്‌സൺ പി.പി എന്നിവർ പ്രസംഗിച്ചു.