തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 'അമ്മയ്ക്കായി ഒരു മരം' പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ബംഗളൂരു അഗ്രിക്കൾച്ചർ ടെക്‌നോളജി അപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.വി.വെങ്കട്ടസുബ്രഹ്മണ്യൻ നിർവഹിച്ചു. രാജ്യത്ത് 140 കോടി വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പ്രധാനമന്ത്രി പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. കാർഷിക ഗവേഷണ കൗൺസിൽ ലുധിയാന സോണൽ ഡയറക്ടറായിരുന്ന ഡോ.എസ്.പ്രഭുകുമാർ, കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ.ജേക്കബ് ജോൺ, കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.മേരി റെജീന തുടങ്ങിയവർ പങ്കെടുത്തു.