sinagog
1

മാള : യഹൂദ സിനഗോഗിന്റെയും സെമിത്തേരിയുടെയും സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പുരാവസ്തു വകുപ്പ് നിയന്ത്രണമില്ലെന്ന് വിവരാവകാശ രേഖ. വടമ വില്ലേജിലെ 575/1, 709/1 സർവേ നമ്പറുകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമൊന്നും നിലവിലില്ലെന്നാണ് വിവാരാവകാശ രേഖയിൽ പറയുന്നത്. മാള അമ്പലപ്പറമ്പ് റോഡിൽ പാലവില ഹൗസിൽ പ്രൊഫ. സി. കർമ്മചന്ദ്രന് തിരുവനന്തപുരം പുരാവസ്തു വകുപ്പ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ കെ. ശ്രീകുമാർ നൽകിയ വിവരാവകാശ രേഖ പ്രകാരമുള്ള മറുപടിയിലാണ് ഈ വിവരം. ഖനന, നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് 1972ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സാങ്കേത പുരാവശിഷ്ട ചട്ടങ്ങൾ സെക്്ഷൻ 14, 15 പ്രകാരം നിരോധിത പ്രദേശമായോ നിയന്ത്രണ പ്രദേശമായോ ഈ മേഖലയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. 2024 ആഗസ്റ്റ് 21ന് വിവരാവകാശ നിയമപ്രകാരം മാള പാലവില ഹൗസിൽ പ്രൊഫ. സി. കർമ്മചന്ദ്രൻ നൽകിയ അപേക്ഷയിൽ ഈ മാസം 24നാണ് രേഖാമൂലമുള്ള മറുപടി ലഭിച്ചത്.