1

തൃശൂർ: പ്രഥമ സ്‌കൂൾ ഒളിമ്പിക്‌സിന് മുന്നോടിയായി ജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കം. കോർപറേഷൻ സ്റ്റേഡിയം, കുന്നംകുളം ജവഹർ സ്റ്റേഡിയം, ബദനി കോൺവെന്റ് കുന്നംകുളം, തൃശൂർ കേരളവർമ്മ കോളേജ് എന്നിവിടങ്ങളിലായി 18 ഓളം കാറ്റഗറിയിലുള്ള ഫുട്‌ബാൾ, കബഡി, ബാഡ്മിന്റൺ, ചെസ്, കരാത്തെ, റോളർ സ്‌കേറ്റിംഗ്, ഹോക്കി,​ ടെന്നീസ്, ടേബിൾ ടെന്നീസ് തുടങ്ങിയ മത്സരങ്ങളാണ് നടക്കുന്നത്.

കുന്നംകുളം നഗരസഭാ ഓഡിറ്റോറിയത്തിൽ മത്സരങ്ങളുടെ ഉദ്ഘാടനം എ.സി. മൊയ്തീൻ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ അദ്ധ്യക്ഷയായി.

മത്സരങ്ങളിൽ ആദ്യ ദിനത്തിലെ ഫുട്‌ബാളിൽ അണ്ടർ- 14 പെൺകുട്ടികളുടെ ഫൈനലിൽ മാള ഉപജില്ല ഒന്നാം സ്ഥാനം നേടി.
അണ്ടർ- 17 പെൺകുട്ടികളിൽ തൃശൂർ ഈസ്റ്റിനാണ് ഒന്നാം സ്ഥാനം. ഖൊ - ഖൊ ചാമ്പ്യൻഷിപ്പിൽ അണ്ടർ- 14 ആൺകുട്ടികളിൽ ചാവക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അണ്ടർ 14 പെൺകുട്ടികളിൽ തൃശ്ശൂർ ഈസ്റ്റ് വിജയിച്ചു. ബാസ്‌കറ്റ്‌ബോൾ പെൺകുട്ടികളുടെയും ആൺക്കുട്ടികളുടെയും അണ്ടർ- 19 മത്സരത്തിൽ ചാലക്കുടിക്കാണ് ഒന്നാം സ്ഥാനം.