തൃശൂർ: പ്രമുഖ ഡിജിറ്റൽ ഗൃഹോപകരണ വിതരണ ശൃംഖലയായ നന്തിലത്ത് ജി- മാർട്ടിന്റെ പുതിയ ഹൈടെക് ഷോറൂമിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് കോഴിക്കോട് മുക്കത്ത് ചെയർമാൻ ഗോപു നന്തിലത്തും ഷൈനി ഗോപു നന്തിലത്തും ചേർന്ന് നിർവഹിക്കും. ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്‌സിക്യൂട്ടിവ് ഡയറക്ടർ അർജുൻ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിക്കും.
ലോകോത്തര നിലവാരമുള്ള എല്ലാ ബ്രാൻഡഡ് ഗൃഹോപകരണങ്ങളും ഇലക്ട്രോണിക് - ഡിജിറ്റൽ ആക്‌സസറീസും പുതിയ ഷോറൂമിൽ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഓഫറായ പർച്ചേസ് ആൻഡ് വിന്നിലൂടെ സെപ്തംബർ 15 വരെ പുതിയ ഷോറൂമിൽ പർച്ചേസ് നടത്തുന്ന തിരഞ്ഞെടുത്ത അഞ്ച് ഭാഗ്യശാലികൾക്ക് 32 ഇഞ്ചിന്റെ എൽ.ഇ.ഡി ടിവി സമ്മാനമായി ലഭിക്കും. ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 70 ശതമാനം വരെ വിലക്കുറവാണ് നന്തിലത്ത് ജി- മാർട്ടിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.